www.sahakary.org

Tap To Call
Home » Latest Articles & Resources » Risk Fund by Siby Paul

Risk Fund by Siby Paul

കേരളാ സഹകരണ റിസ്ക് ഫണ്ട് പദ്ധതി – 2008

  1. ഏതൊക്കെ സ്ഥാപനങ്ങളിലെ വായ്പകൾക്കാണ് പരിരക്ഷ ലഭിക്കുന്നത് ?
  2. പ്രാഥമിക കാർഷികവായ്പാ സഹകരണസംഘങ്ങൾ
  3. പ്രാഥമിക വായ്പാ സംഘങ്ങൾ
  4. അർബൻ ബാങ്കുകൾ
  5. ജില്ലാ സഹകരണബാങ്കുകൾ
  6. സംസ്ഥാന സഹകരണബാങ്കുകൾ
  7. PCARDB
  8. RCS ന്റെ നിയന്ത്രണത്തിലുളള മറ്റ് വായ്പാ സഹകരണസംഘങ്ങള്‍
  9. പരിരക്ഷ ലഭിക്കുന്ന വായ്പകൾ
  10. വായ്പാ സംഘങ്ങളിൽ നിന്നെടുത്ത കാർഷിക / കാർഷികേതര വായ്പകള്‍ (സ്വര്‍ണ്ണപ്പണയ വായ്പയും നിക്ഷേപ വായ്പയും ഒഴികെ)
  11. അര്‍ഹത
  12. മരണപ്പെട്ട / മാരകരോഗം ബാധിച്ച വായ്പക്കാരന്റെ പേരിലുളള വായ്പയ്ക്കാണ് ആനുകൂല്യത്തിന് അര്‍ഹത.
  13. ഒന്നില്‍ കൂടുതൽ പേര് ചേർന്ന് എടുത്ത് കൂട്ടായ വായ്പയാണെങ്കിൽ ഒരാള്‍ മരിച്ചാൽ, മരണതീയതിയില്‍ ബാക്കി നിൽക്കുന്ന തുകയിൽ ആനുപാതികമായ തുകയും അതിന്റെ പലിശയും ലഭിക്കാൻ അർഹത.
  14. വായ്പാ കാലാവധിയ്ക്കുളളിലോ, കാലാവധി കഴിഞ്ഞ് 6 മാസത്തിനുളളിലോ മരണപ്പെടുന്നവർക്കും, വായ്പ എടുത്തശേഷം മാരകരോഗം പിടിപെടുന്ന വായ്പക്കാർക്കുമാണ് അർഹത. (വായ്പ എടുത്തതിനുമുമ്പുളള രോഗങ്ങൾക്ക് അർഹതയില്ല.)
  15. കാലാവധിക്കുളളിൽ മരണപ്പെട്ടാൽ മരമതീയതിയ്ക്ക് തൊട്ടുമുമ്പ് തുടർച്ചയായി 6 മാസത്തിൽ അധികരിച്ചും, കാലാവധി കഴിഞ്ഞ് മരണപ്പെട്ടാൽ കാലാവധി തീരുന്ന തീയതിയ്ക്ക് തൊട്ട് മുമ്പ് 6 മാസത്തിൽ അധികരിച്ചും മുതലിൽ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ആനുകൂല്യത്തിന് അർഹതയുണ്ടാവില്ല.
  16. മാരകരോഗം പിടിപെടുന്നവർക്ക് കുടിശിക നിബന്ധന ബാധകമല്ല.
  17. മരണപ്പെട്ട / മാരകരോഗം പിടിപ്പെട്ട തീയതിയിൽ 70 വയസ്സിൽ അധികരിക്കാൻ പാടില്ല.
  18. മുൻകാലങ്ങളിൽ നൽകിയ വായ്പകൾക്ക് പുതുക്കിയ നിരക്കിൽ പ്രീമിയം അടച്ച് 6 മാസത്തിനുളളിൽ പദ്ധതിയിൽ ചേരാം.
  19. വായ്പയെടുത്ത് ഒരു മാസത്തിനുളളിൽ മരണപ്പെടുന്ന വായ്പക്കാരുടെ വായ്പകൾക്കും, ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ആനുകൂല്യം ലഭിച്ച വായ്പകൾക്കും, ഈ പദ്ധതിക്ക് മുമ്പ് അടച്ചു തീർത്ത വായ്പകൾക്കും ആനുകൂല്യത്തിന് അർഹതയില്ല. ( എന്നാൽ അപകടം, ഹാർട്ട് അറ്റാക്ക് മൂലമോ പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്ക് ഒരുമാസ കാലാവധി ബാധകമല്ല.)
  20. ഒരു വായ്പക്കാരന്റെ പേരിൽഎത്ര വായ്പകളുണ്ടെങ്കിലും നിയമാനുസൃതം പ്രീമിയം അടച്ച് അംഗമാകാവുന്നതും ഓരോ വായ്പയ്ക്കും പരമാവധി 1.5 ലക്ഷം രൂപയും അതിന്റെ പലിശയ്ക്കും അർഹതയുണ്ടായിരിക്കുന്നതുമാണ്.
  21. മാരക രോഗം ചികിത്സാ ധനസഹായം – അർഹത.
  22. ക്യാൻസർ രോഗം, കിഡ്നി സംബന്ധമായ രോഗം മൂലം ഡയാലിസിസിന് വിധേയരായവർ, ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ, പക്ഷാഘാതം, അപകടം ഇവ മൂലം ശരീരം തളർന്ന് കിടപ്പിലായവർ, എയ്ഡ്സ് രോഗികൾ എന്നിവർക്കാണ് അർഹത.
  23. ആനുകൂല്യതുക
  24. മരണപ്പെടുന്ന വായ്പക്കാരുടെ വായ്പകളിൽ മരണതീയതിയിൽ ബാക്കി നിൽക്കുന്ന 1.5 ലക്ഷം രൂപാ വരെയുളള മുതലും ആയതിന്റെ പലിശയും.
  25. 4.2012 വരെയുള്ള വായ്പകൾക്ക് ടി പരിധി 1 ലക്ഷം രൂപയും ആയതിന്റെ പലിശയും.
  26. മാരകരോഗം പിടിപെട്ടവർക്ക് മുതലിനത്തിൽ പരമാവധി 75,000/- രൂപയും ആയതിന്റെ പലിശയും.(20 . 4 2012 മുതൽ).
  27. ചികിത്സാ ധനസഹായം ലഭിച്ച വ്യക്തി പിന്നീട് മരണപ്പെടുകയാണെങ്കിൽ ചികിത്സാ ധനസഹായമായി ലഭിച്ച തുക കുറവുചെയ്തു ബാക്കി തുകയ്ക്ക് മാത്രമെ അർഹതയുളളൂ.

 

  1. പ്രീമിയം
  2. 7.2014 മുതൽ നൽകുന്ന ഓരോ വായ്പകളിൽ നിന്നും 0.35%എന്ന നിരക്കിൽ കുറഞ്ഞത് 100 രൂപയും പരമാവധി 525 രൂപയും പ്രീമിയം ഈടാക്കുന്നതാണ്.
  3. ഓരോ മാസവും ഈടാക്കുന്ന തുക തൊട്ടടുത്ത മാസം പതിനഞ്ചാം (15)   തീയതിയ്ക്ക് മുമ്പ് ജില്ലാ ബാങ്കിലെ ബോർഡ് അക്കൌണ്ടിൽ നിർദ്ദിഷ്ട ചെല്ലാനിൽ അടയ്ക്കേണ്ടതാണ്. തുക അടയ്ക്കുന്നതിൽ വീഴ്ച വന്നാൽ 15% പിഴപലിശ  അടയ്ക്കേണ്ടതാണ്.
  4. അപേക്ഷ.
  5. ആനുകൂല്യത്തിന് അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ ഒരുമാസത്തിനകം സംഘം / ബാങ്ക് ബഹു. അസിസ്റ്റന്റ് രജിസ്ട്രാറുടെ ശുപാർശയ്ക്കായി സമർപ്പിക്കേണ്ടതാണ്.
  6. 15 ദിവസത്തിനുളളിൽ അസിസ്റ്റന്റ് രജിസ്ട്രാറുടെ ശുപാർശ സഹിതം ബോർഡ് സെക്രട്ടറിയ്ക്ക് നൽകേണ്ടതാണ്.
  7. സംസ്ഥാന / ജില്ലാ ബാങ്കുകളുടെ കാര്യത്തിൽ R / കൺകറന്റ് ആഡിറ്ററും PCARDB യുടെ കാര്യത്തിൽ A. R/ വാലുവേഷൻ ആഫീസറും ശുപാർശ ചെയ്യേണ്ടതാണ്.
  8. അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകളുടെ വിവരം
  9. മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്
  10. വായ്പക്കാരന്റെ വയസ്സ് തെളിയിക്കുന്ന രേഖകളുടെ പകർപ്പ്
  11. മരണപ്പെട്ട് വായ്പക്കാരൻ ഉൾപ്പെട്ട് മാസത്തെ ഫോം. എ. സ്റ്റേറ്റ്മെന്റിന്റെ പകർപ്പ്
  12. മരണപ്പെട്ട് വായ്പക്കാരന് പദ്ധതി പ്രാകരമുളള ആനുകൂല്യത്തിന് അർഹതയുണ്ടെന്ന സംഘം / ബാങ്ക് ചീഫ് എക്സിക്യൂട്ടീവിന്റെ സ്ക്ഷ്യപത്രം
  13. ഭരണസമിതി തീരുമാനപകർപ്പ്
  14. മരണപ്പെട്ട വായ്പക്കാരന് റിസ്ക് ഫണ്ട് ആനുകൂല്യം ലഭിക്കുന്നതിലേയ്ക്കായി ടിയാന്റെ അനന്തരാവകാശി ബാങ്ക്/ സംഘത്തിൽ സമർപ്പിച്ച് അപേക്ഷയുടെ പകർപ്പ്
  15. വായ്പക്കാരന്റെ വായ്പാ ഏറ്റടവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
  16. ജാമ്യക്കടപത്രത്തിന്റെ പകർപ്പ്
  17. വായ്പകളുടെ തവണ വ്യവസ്ഥ നിശ്ചയിച്ചിട്ടുളള സബ്റൂൾ/ ഭരണസമിതി തീരുമാനം
  18. ജില്ലാ സഹകരണ ബാങ്കിൽ മരണപ്പെട്ട് വായ്പക്കാരന്റെ വിഹിതം അടച്ച ബന്ധപ്പെട്ട് ചെല്ലാന്റെ പകർപ്പ്

 

  1. ചികിത്സാ ധനസഹായം
  2. സർക്കാർ ആശുപത്രികൾ, മെഡിക്കൽ റീ ഇംപേഴ്സ്മെന്റിനായി സർക്കാർ അംഗീകരിച്ച ആശുപത്രികൾ, രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിൽ വരുന്ന ആശുപത്രികൾ എന്നിവ ഉൾപ്പെടുത്തി ബോർഡ് അംഗീകരിക്കുന്ന ലിസ്റ്റ്പ്രകാരമുളള ആശുപത്രികളിൽ നിന്ന് ലഭ്യമാകുന്ന ചികിത്സാ സർട്ടിഫിക്കറ്റുകൾ, അനുബന്ധ രേഖകൾ എന്നിവ കൂടി ഹാജരാക്കേണ്ടതാണ്.

 

  1. പലവക
  2. മരണതീയതിയിൽ 1.5 ലക്ഷം വരെ ബാക്കി നിൽപ്പുളള വായ്പയിൽ മരണതീയതിയ്ക്കു ശേഷം മുതലിനത്തിൽ തിരിച്ചടവു നടത്തിയിട്ടുണ്ടെങ്കിൽ, ബോർഡിൽ നിന്ന് ധനസഹായം ലഭിക്കുന്ന മുറയ്ക്ക് തിരികെ നൽകേണ്ടതാണ്.
  3. ആനുകൂല്യം ലഭിച്ചു കഴിഞ്ഞാൽ 15 ദിവസത്തിനകം സംഘം / ബാങ്ക് വിനിയോഗ സർട്ടിഫിക്കറ്റ് ബോർഡിലേയ്ക്ക് നൽകേണ്ടതാണ്.
  4. ആനുകൂല്യത്തിനുളള അപേക്ഷയിൻമേൽ സംഘം/ ബാങ്ക് നടപടി കൈക്കൊളളുന്നില്ലെങ്കിൽ അപേക്ഷകന് കേരളാ സഹകരണ വികസന ക്ഷേമനിധി ബോർഡ് സെക്രട്ടറിയ്ക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
  5. സംഘത്തിന്റെ ഭഗത്തുനിന്ന് ഉണ്ടാകുന്ന വീഴ്ച കാരണം അർഹതപ്പെട്ട റിസ്ക് ഫണ്ട് ആനുകൂല്യം വായ്പക്കാരന് നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട് സഹകരണ സംഘത്തിന്റെ ഭരണസമിതിയും, ചീഫ് എക്സിക്യുട്ടീവും ഉത്തരവാദിയായിരിക്കുന്നതാണ്.